ഒരു യഥാർഥ അധ്യാപകനോട് സംസാരിക്കുന്നതു പോലെ ഇംഗ്ലീഷ് സംസാരിക്കൂ
നീ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും തെറ്റുകൾ അപ്പോൾത്തന്നെ തിരുത്തുകയും ചെയ്യുന്ന AI ടീച്ചറോട് മനസ്സുതുറന്ന് സംസാരിക്കൂ. മൂന്നാം ദിവസം തന്നെ പഠനം നിർത്തിപ്പോകാതിരിക്കാൻ കളികൾ നിറഞ്ഞൊരു ലോകവും കൂടെയുണ്ട്.
കാർഡ് വേണ്ട. രണ്ടു മിനിറ്റിനുള്ളിൽ ആദ്യ ക്ലാസ് തുടങ്ങാം.
Tutoro ട്യൂട്ടർക്ക് പകരം മാത്രമല്ല, അതിലും മികച്ചതാണ്. എന്തുകൊണ്ട്?
ഒരു ടീച്ചറുടെ കൂടെ പഠിക്കുന്നതുപോലെ, Tutoroയിൽ ഇംഗ്ലീഷ് സംസാരിച്ചും കേട്ടും വായിച്ചും പരിശീലിക്കൂ.
മാസം $400
സൗജന്യം
ആഴ്ചയിൽ രണ്ട് ക്ലാസ്
24/7
ടീച്ചർ നിശ്ചയിക്കുന്ന പാഠങ്ങൾ
നിനക്കനുസരിച്ച് മാറും
ശരിക്കുള്ള ക്ലാസ്, സംസാരിച്ചുപഠിക്കാം
നീ സംസാരിക്കൂ. ടീച്ചർ മറുപടി പറയും, കാര്യങ്ങൾ വിശദമാക്കും. സംസാരത്തിനിടയിൽ പരിശീലിക്കാൻ ചെറിയ അഭ്യാസങ്ങളും തരും.
ഏത് സാഹചര്യത്തിലും സംസാരിക്കാൻ പരിശീലിക്കൂ
ജോലി അഭിമുഖം, ഡോക്ടറുമായുള്ള സംസാരം, ഒരു സാഹസിക കഥയിലെ രംഗം - ഇഷ്ടമുള്ളത് പരിശീലിക്കൂ, അല്ലെങ്കിൽ സ്വന്തം രംഗം എഴുതൂ.
ആരോട് സംസാരിക്കണമെന്ന് നീ തിരഞ്ഞെടുക്കൂ
പല ഉച്ചാരണശൈലികൾ, പല സ്വഭാവങ്ങൾ. നിനക്ക് സംസാരിക്കാൻ ഇഷ്ടം തോന്നുന്ന ടീച്ചറെ തിരഞ്ഞെടുക്കൂ.
എന്താണ് തിരുത്തേണ്ടതെന്ന് ഉടൻ അറിയാം
ഓരോ ക്ലാസും കഴിഞ്ഞ് നിന്റെ സ്കോർ നോക്കൂ. ഏതൊക്കെ തെറ്റുകളാണ് ആവർത്തിക്കുന്നതെന്നും അറിയാം.
പഠിച്ച വാക്കുകൾ മറക്കില്ല
നീ മറന്നുതുടങ്ങുന്ന വാക്കുകൾ ചെറിയ കളികളിൽ വീണ്ടും വരും, നന്നായി ഓർമയിൽ നിൽക്കുന്നതുവരെ.
വെറുതെ സ്ക്രോൾ ചെയ്യേണ്ട. പടിപടിയായി മുന്നേറാം
ഓരോ പാഠം കഴിയുമ്പോഴും നീ മാപ്പിൽ മുന്നേറും, ഒരു ലോകം പൂർത്തിയാക്കിയാൽ അടുത്തതിലേക്ക് കടക്കാം.
അടുത്ത ലെവലിലെത്തൂ. ശരിക്കും!
നിന്റെ കഥാപാത്രത്തെ സൃഷ്ടിക്കൂ. ഓരോ പാഠത്തിനൊപ്പവും കഥാപാത്രം ലെവൽ ഉയർത്തി ലീഗുകളിൽ മുന്നേറും.
പാഠം
നിനക്കായി എപ്പോഴും സമയമുള്ള ടീച്ചർ
നിന്റെ നിലവാരത്തിനൊത്ത 10 മിനിറ്റ് പാഠങ്ങൾ, സൗകര്യമുള്ളപ്പോൾ പഠിക്കാം. പല കോഴ്‌സുകളിലും വേണ്ടത്ര കിട്ടാത്ത സംസാരപരിശീലനമാണ് ഇവിടെ ഓരോ പാഠത്തിലെയും പ്രധാന കാര്യം.
നിന്റെ ടീച്ചറെ തിരഞ്ഞെടുക്കൂ
നിനക്കിഷ്ടമുള്ള ഉച്ചാരണവും സ്വഭാവവുമുള്ള ടീച്ചറെ തിരഞ്ഞെടുക്കൂ. വേറൊരു ടീച്ചറെ വേണമെന്ന് തോന്നിയാൽ ഒന്നു തൊട്ടാൽ മതി.
സംസാരിച്ചു തുടങ്ങൂ
നീ സംസാരിക്കുന്നതിനിടയിൽ ടീച്ചർ ചെറിയ പരിശീലനങ്ങളും തരും. കാണാതെ പഠിക്കേണ്ട, ബോർഡിലെ നിയമങ്ങൾ നോക്കിയിരിക്കേണ്ട.
എങ്ങനെ ചെയ്തെന്ന് നോക്കൂ
ഓരോ ഉത്തരം പറയുമ്പോഴും ടീച്ചർ തെറ്റുകൾ തിരുത്തിത്തരും. അവസാനം കിട്ടുന്ന റിപ്പോർട്ടിൽ നീ ഇനി എന്തൊക്കെ പരിശീലിക്കണമെന്ന് അറിയാം.
മാപ്പിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങൂ
XP നേടി മാപ്പിലെ അടുത്ത ഇടത്തേക്ക് കടക്കൂ. നിനക്ക് ബുദ്ധിമുട്ടുള്ള വാക്കുകൾ പിന്നീട് കളികളിലൂടെ വീണ്ടും പരിശീലിക്കാം.
സംസാരം
കേട്ടു മനസ്സിലാക്കൽ
വാക്കുകളും അവയുടെ ഉപയോഗവും
മനപ്പാഠമാക്കാതെ വ്യാകരണം
ഒരു പാഠം കണ്ടുനോക്കൂ
20+ ടീച്ചർമാർക്കൊപ്പം പല സാഹചര്യങ്ങളിൽ ഇംഗ്ലീഷ് സംസാരിച്ച് പരിശീലിക്കൂ
സംസാരിച്ചും ടൈപ്പ് ചെയ്തും ചെറിയ പരിശീലനങ്ങൾ ചെയ്തും പഠിക്കൂ. AI ടീച്ചർ അപ്പോഴേ തെറ്റുകൾ തിരുത്തിത്തരും, ഏത് സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ.
Sophia
Margaret
കായ്
കൂടി
ശബ്ദ റെക്കോർഡിങ്
I'd like a table for two, please.
മറുപടി ടൈപ്പ് ചെയ്യൂ
Could we sit by the window?
വാക്കുകൾ ചേർത്ത് വാക്യമാക്കൂ
Seven o clock works for us
നിന്റെ കഥാപാത്രത്തെ സൃഷ്ടിക്കൂ, ഇഷ്ടംപോലെ അണിയിച്ചൊരുക്കൂ
നീ തന്നെ നായകനാകുമ്പോൾ പഠനവും ഒരു കളിയാകും. സ്വന്തം കഥാപാത്രത്തെ സൃഷ്ടിക്കൂ, പഠിച്ച് മുന്നേറുന്നതിനൊപ്പം പുതിയ വസ്ത്രങ്ങളും അലങ്കാരങ്ങളും സ്വന്തമാക്കൂ.
കണ്ണട
തൊപ്പി
മേൽവസ്ത്രം
കീഴ്‌വസ്ത്രം
ചെരുപ്പ്
മുഖം
പുരികങ്ങൾ
മൂക്ക്
ചുണ്ടുകൾ
പാഠങ്ങൾ ലിസ്റ്റിലല്ല, ഭൂപടത്തിൽ
പാഠങ്ങളുടെ പട്ടികയിലൂടെ വിരലോടിക്കുന്നതിന് പകരം ഒരു യാത്ര പോകാം. ഓരോ പാഠത്തിലും നിത്യജീവിതത്തിലെ ഒരു സാഹചര്യം നേരിടാം, പുതിയ ഇടങ്ങളിലേക്ക് കടക്കുമ്പോൾ നീ എത്ര മുന്നേറിയെന്ന് കാണാം.
ഓരോ ദ്വീപും ഓരോ പാഠമാണ്. ഒന്ന് പൂർത്തിയാക്കുമ്പോൾ അടുത്തത് തുറക്കും, ഇനി എന്ത് പഠിക്കണമെന്ന് ആലോചിച്ച് നിൽക്കേണ്ട.
Word Battle
പുൽമേട്
ആദ്യ വാക്കുകൾ
സംഖ്യകളും സമയവും
കാപ്പി ഓർഡർ ചെയ്യാം
പുതിയ ആളുകളെ പരിചയപ്പെടാം
മരുഭൂമി
വഴി ചോദിക്കാം
ഹോട്ടലിൽ ചെക്ക് ഇൻ
രണ്ടുപേർക്കൊരു അത്താഴം
എന്തോ പിഴച്ചു
മല
ജോലിയെക്കുറിച്ച് പറയാം
മാന്യമായി വിയോജിക്കാം
ഇന്റർവ്യൂവിൽ മറുപടി പറയാം
മടിയില്ലാതെ കുശലം പറയാം
മഞ്ഞ്
പറഞ്ഞ് മനസ്സുമാറ്റാം
മനസ്സിൽ വരുന്നത് പറയാം
നിത്യസംസാരത്തിലെ ശൈലികൾ
സംസാരത്തിൽ പതറാതെ
Word Battle
Word Battles കളിക്കൂ, മറ്റു കളിക്കാരെ തോൽപ്പിക്കൂ
മുൻപത്തെ പാഠങ്ങളിൽ പഠിച്ച വാക്കുകളാണ്, 60 സെക്കൻഡിൽ എതിരാളിയെക്കാൾ കൂടുതൽ ശരിയുത്തരങ്ങൾ പറയൂ. ജയിച്ചാലും തോറ്റാലും ആ വാക്കുകൾ കൂടുതൽ ഉറയ്ക്കും.
നീ
Marta
ഇരട്ടി XP
കവചം
കൂടുതൽ സമയം
ശരിയായ വാക്ക് തിരഞ്ഞെടുക്കൂ
gentle
സമൃദ്ധമായ
സമ്മാനങ്ങൾ ശേഖരിക്കൂ, ഉത്സാഹത്തോടെ മുന്നേറൂ
ഓരോ സമ്മാനവും കിട്ടുമ്പോൾ നാളെയും വന്ന് പഠിക്കാൻ തോന്നും.
Streak
ഒരു ദിവസം വിട്ടുപോയാൽ തീ അണയും. ഇത്രയേയുള്ളൂ കാര്യം, പക്ഷേ ദിവസവും വരാൻ ഇതുതന്നെ മതി.
XP
ഓരോ പാഠത്തിനും പോരാട്ടത്തിനും സ്റ്റോറിക്കും XP നേടൂ. ആഴ്ചതോറുമുള്ള ലീഗിൽ നിന്റെ സ്ഥാനം തീരുമാനിക്കുന്നത് ഈ XP ആണ്.
Almases
പഠിക്കുന്നതിനൊപ്പം Almases നേടൂ. അവ ചെലവാക്കി പുതിയ ടീച്ചർമാരെയും സാധനങ്ങളെയും ബൂസ്റ്റുകളെയും സ്വന്തമാക്കൂ.
നിനക്ക് സൗകര്യമുള്ളപ്പോൾ
കളിച്ച് വാക്കുകൾ പഠിക്കൂ, ഇന്ററാക്ടീവ് സ്റ്റോറികൾ വായിക്കൂ
നിനക്ക് പലപ്പോഴും തെറ്റിപ്പോകുന്ന വാക്കുകൾ വെച്ചാണ് Word Rider കളിക്കുന്നത്. സ്റ്റോറികളിൽ വായിക്കുന്നത് കേൾക്കാം, ഏത് വാക്കിലും തൊട്ട് അർഥം നോക്കാം, ചോദ്യങ്ങൾക്ക് ഉത്തരം പറയാം.
ലീഗുകളിൽ മുന്നേറൂ, ഇംഗ്ലീഷിലും മികവ് നേടൂ
A1 → B2
എല്ലാ തിങ്കളാഴ്ചയും നീ 30 പേരുള്ള ഒരു പഠനഗ്രൂപ്പിൽ ചേരും, നേടുന്ന XP അനുസരിച്ചാണ് സ്ഥാനം. ആഴ്ച കഴിയുമ്പോൾ മുന്നിലുള്ളവർക്കൊപ്പം എത്തിയാൽ അടുത്ത ലീഗിലേക്ക് കയറാം; പിന്നിലായാൽ ഒരു ലീഗ് താഴേക്ക് പോകും.
നിന്റെ തുടക്കം ഇവിടെ
Bronze ലീഗിൽ നിന്ന് താഴേക്ക് പോകില്ല. ആകെ പത്ത് ലീഗുകളുണ്ട്, ഓരോ തവണ അടുത്ത ലീഗിലെത്തുമ്പോഴും നിനക്ക് Almases കിട്ടും.
Bronze
Silver
Gold
Sapphire
Ruby
പഠിക്കുന്നവർ പറയുന്നത് കേൾക്കൂ
ആദ്യ ആഴ്ച പിന്നിട്ടും പഠനം തുടരുന്നവർക്ക് പറയാനുള്ളത്.
ഒടുവിൽ എന്നെക്കൊണ്ട് ശരിക്കും ഇംഗ്ലീഷ് സംസാരിപ്പിക്കുന്ന ഒരു ആപ്പ് കിട്ടി!
L.K.
AI ടീച്ചറോട് സംസാരിക്കുന്നത് ഇത്ര സ്വാഭാവികമായി തോന്നുമെന്ന് കരുതിയില്ല. സംസാരിച്ച് മറുപടി പറയാനും സംഭാഷണത്തിനിടയിൽ തന്നെ വിശദീകരണം ചോദിച്ചറിയാനും പറ്റുന്നത് എനിക്കിഷ്ടമാണ്.
M.R.
ഭാഷ പഠിക്കാൻ പല ആപ്പുകളും പരീക്ഷിച്ചിട്ടുണ്ട്, പക്ഷേ മിക്കതിലും ഒരാഴ്ച കഴിഞ്ഞാൽ ചെയ്തതുതന്നെ വീണ്ടും ചെയ്യുന്ന തോന്നലാണ്. Tutoro ഉപയോഗിക്കുമ്പോൾ കൂടുതൽ താൽപര്യം തോന്നുന്നു. സംസാരത്തിനിടയിൽ തന്നെ പരിശീലനവും വരുന്നത് നന്നായിട്ടുണ്ട്.
A.S.
സംസാരിച്ചുപഠിക്കുന്ന ഭാഗമാണ് എനിക്ക് ഏറ്റവും ഇഷ്ടം.
N.P.
പഠിക്കുകയാണെന്നല്ല, കളിക്കുകയാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ദിവസവും വീണ്ടും വരാൻ തോന്നും.
D.M.
സംസാരിക്കാൻ പറ്റുന്ന ഇടമാണെങ്കിൽ സംസാരിക്കാം, അല്ലെങ്കിൽ ടൈപ്പ് ചെയ്യാം. ഈ സൗകര്യം എനിക്ക് ഒത്തിരി ഇഷ്ടമായി.
S.T.
പാഠങ്ങൾ ചെറുതാണ്, വേണ്ട കാര്യം മാത്രം ലളിതമായി പഠിപ്പിക്കും. ഇടവേള കിട്ടുമ്പോൾ സാധാരണ ഒരു പാഠം തീർക്കും. ഇതിനായി ഒരുപാട് സമയം മാറ്റിവെക്കേണ്ട കാര്യമില്ല.
J.B.
എവിടെയാണ് തെറ്റിയതെന്ന് ടീച്ചർ വളരെ എളുപ്പത്തിൽ പറഞ്ഞുതരും. ഉത്തരം തെറ്റിയാലും എന്താണ് തിരുത്തേണ്ടതെന്ന് എനിക്ക് മനസ്സിലാകും.
E.K.
എനിക്ക് ഏറ്റവും ഇഷ്ടം Word Battles ആണ്. മറ്റൊരാളോട് മത്സരിച്ച് വാക്കുകൾ പഠിക്കുമ്പോൾ മടുപ്പില്ല, നല്ല രസമാണ്.
R.V.
ദ്വീപിന്റെ മാപ്പിൽ ഞാൻ എത്ര മുന്നേറിയെന്ന് കാണുമ്പോൾ നല്ല സന്തോഷം തോന്നും.
C.N.
മുമ്പ് ഇംഗ്ലീഷ് കേട്ടാൽ നന്നായി മനസ്സിലാകുമായിരുന്നു, പക്ഷേ സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. Tutoro പതിവായി ഉപയോഗിക്കാൻ തുടങ്ങിയതോടെ മടിയില്ലാതെ മറുപടി പറയാൻ പറ്റുന്നുണ്ട്.
I.G.
സ്റ്റോറികൾ വായിക്കാൻ എളുപ്പമാണ്, പഠിക്കാനും ഉപകരിക്കും. കാണാനും നല്ല ഭംഗിയുണ്ട്. അറിയാത്ത വാക്കിൽ തൊട്ടാൽ അർഥം അറിയാമെന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
F.L.
ഇതുവരെ ഉപയോഗിച്ച ഇംഗ്ലീഷ് പഠന ആപ്പുകളിൽ ഏറ്റവും താൽപര്യത്തോടെ ഉപയോഗിക്കുന്നത് ഇതാണെന്നു തോന്നുന്നു.
T.A.
എല്ലാം നേരത്തേ തീരുമാനിച്ചുവെച്ചതുപോലെയല്ല സംസാരം, അതാണ് എനിക്കിഷ്ടം. ഇടയ്ക്ക് ഞാൻ തീരെ പ്രതീക്ഷിക്കാത്തൊരു കാര്യം ചോദിച്ചാലും ടീച്ചർ സ്വാഭാവികമായി സംസാരം തുടരും.
V.H.
ഉച്ചാരണം പരിശീലിച്ചപ്പോഴാണ് വർഷങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരുന്ന ചില വാക്കുകൾ തെറ്റാണെന്ന് മനസ്സിലായത്.
P.D.
ഇപ്പോൾ ദിവസവും ഇംഗ്ലീഷ് പഠിക്കും. അതൊരു ശീലമായി.
G.S.
Streak, ലീഗുകൾ, സമ്മാനങ്ങൾ എന്നിവയൊക്കെ എന്നെ ശരിക്കും പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിക്കാനാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇപ്പോൾ മുടങ്ങാതെ പഠിക്കുന്നത് കളിയുടെ രസം കൊണ്ടാണ്.
B.R.
പാഠം പഠിക്കാനുള്ള മൂഡില്ലാതെ വെറുതെ ഇംഗ്ലീഷിൽ സംസാരിച്ച് പരിശീലിക്കാൻ തോന്നുമ്പോൾ ‘സ്വതന്ത്ര സംഭാഷണം’ നല്ലൊരു സൗകര്യമാണ്.
K.M.
എനിക്ക് എത്രത്തോളം അറിയാമെന്ന് നോക്കിയാണ് പാഠങ്ങൾ തരുന്നത്. തുടക്കക്കാർക്കുള്ള പാഠങ്ങൾ തന്നെ വീണ്ടും വീണ്ടും പഠിക്കേണ്ടിവരുന്നില്ല.
H.C.
എപ്പോൾ വേണമെങ്കിലും ടീച്ചറോട് സംശയം ചോദിക്കാമെന്നതാണ് എനിക്ക് ഏറെ ഇഷ്ടമായത്. വെറും പരിശീലനത്തിനുള്ള ആപ്പ് ഉപയോഗിക്കുന്നതുപോലെയല്ല, എനിക്കായി ഒരു ടീച്ചർ ഉള്ളതുപോലെയാണ് തോന്നുന്നത്.
O.J.
സംസാരവും കളികളും സ്റ്റോറികളും ഒക്കെ ചേർന്നപ്പോൾ പഠനം നല്ല രസമാണ്. മാറിമാറി ചെയ്യാൻ പലതുള്ളതുകൊണ്ട് എന്നും ഒരേ കാര്യം ചെയ്യുന്ന മടുപ്പില്ല.
W.P.
ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കൂടുതൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. ഓരോ വാചകവും മനസ്സിൽ പരിഭാഷപ്പെടുത്തിയിട്ട് പറയുന്ന പതിവ് മാറി എന്നതാണ് എനിക്ക് ഏറ്റവും വലിയ കാര്യം.
M.C.
സാധാരണ ഭാഷാപഠന ആപ്പുകളെക്കാൾ ഇതിൽ സംസാരിച്ചും ഇടപെട്ടും പഠിക്കാൻ ഒരുപാടുണ്ട്.
Y.R.
AIയോട് സംസാരിക്കാനാണ് ഞാൻ വീണ്ടും വീണ്ടും ആപ്പ് തുറക്കുന്നത്. സാധാരണ മറ്റൊരാളോട് സംസാരിക്കുമ്പോൾ മാത്രം കിട്ടുന്ന പരിശീലനം ഇതിലും കിട്ടുന്നുണ്ട്.
A.N.
Word Rider ഇത്രയ്ക്ക് പിടിച്ചിരുത്തുമെന്ന് കരുതിയില്ല.
D.K.
ഇപ്പോൾ അടുത്ത പാഠം പഠിക്കാൻ ഞാൻ കാത്തിരിക്കാറുണ്ട്. ഇതുവരെ ഒരു ഇംഗ്ലീഷ് കോഴ്‌സിലും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല.
L.F.
ഇംഗ്ലീഷ് പഠിക്കാൻ ഇങ്ങനെയൊരു രീതി പുതുമയായി തോന്നി. നന്നായി പരിശീലിക്കാം, ഇടയ്ക്ക് കളികളുള്ളതുകൊണ്ട് മടുപ്പുമില്ല.
R.S.
ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ വളരെ നല്ലതാണ്. പല സാഹചര്യങ്ങളിൽ പല വേഷങ്ങളെടുത്ത് സംസാരിക്കാൻ കൂടുതൽ അവസരങ്ങൾ കൂടി ചേർത്താൽ സന്തോഷം.
N.V.
മൊത്തത്തിൽ നല്ലൊരു ആപ്പ്. പാഠങ്ങളെല്ലാം നന്നായി ഒരുക്കിയിട്ടുണ്ട്. ചിലപ്പോൾ വിചാരിച്ചതിലും വേഗം ഊർജം തീരും, പക്ഷേ അതുകൊണ്ട് ആഴ്ച മുഴുവൻ കുറേശ്ശെ പഠിക്കുന്നുണ്ട്.
E.T.
AI ടീച്ചറും സംസാരിക്കാൻ പരിശീലിപ്പിക്കുന്ന പാഠങ്ങളും അടിപൊളിയാണ്. അവതാറിന് ഇടാൻ കുറച്ചുകൂടി വസ്ത്രങ്ങളും രൂപം മാറ്റാൻ കൂടുതൽ ഓപ്ഷനുകളും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
J.M.
ആദ്യ ക്ലാസ് തുടങ്ങാൻ ഇനി രണ്ടു മിനിറ്റ് മാത്രം
സോഫിയ നിന്നെ കാത്തിരിപ്പുണ്ട്. സൗജന്യമായി പഠിക്കാം, കാർഡ് വേണ്ട.